പട്ടാമ്പി: ഗതാഗത കുരുക്ക് പരിഹരിക്കാനായി നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കാനൊരുങ്ങുകയാണ് നഗരസഭയും മോട്ടോർ വാഹന വകുപ്പും. വാഹനപ്പെരുപ്പത്തെ തുടർന്ന് പകൽ സമയങ്ങളിൽ നഗരത്തിൽ ഗതാഗത കുരുക്കും അപകടങ്ങളും വർദ്ധിക്കുകയാണ്. അനധികൃത പാർക്കിംഗും അമിതവേഗതയും ഗതാഗതനിയമങ്ങളുടെ ലംഘനവുമാണ് അപകടങ്ങൾ കാരണം.

ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരികൾ, ജനപ്രധിനിധികൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ സംയുക്തയോഗം സംഘടിപ്പിച്ചു.

 പരിഷ്കരണം ഇങ്ങനെ

 പുതിയ വൺവേ റോഡുകളും വിവിധ സ്ഥലങ്ങളിൽ ബസ് ബേകളും നിർമ്മിക്കും

 യു.പി സ്‌കൂളിന് സമീപത്തെ ടാക്‌സി സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് മറ്റും

 ബസുകൾ തോന്നിയപോലെ നിർത്തി ആളെ കയറ്റിയിറക്കുന്നതിനെതിരെ നടപടിയെടുക്കും

 കൂൾ സിറ്റി, മാർക്കറ്റ് റോഡ് പരിസരത്തെ സിഗ്‌നൽ പ്രവർത്തന സജ്ജമാക്കും

 മാർക്കറ്റ് പരിസരത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കും

 രാവിലെ 8.30 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും ചരക്കുവാഹനങ്ങൾ റോഡരികിൽ നിർത്തി ചരക്ക് ഇറക്കുന്നതും കയറ്റുന്നതും അനുവദിക്കില്ല

 ഓട്ടോറിക്ഷകൾക്ക് പ്രത്യേക നമ്പറുകൾ നൽകും

 15 ഇടങ്ങളിലായി സീബ്രാ ലൈനുകൾ സജ്ജമാക്കും

 തിരക്കേറിയ ഭഗങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിക്കും

 മൂന്നുമാസം കൂടുമ്പോൾ പരിഷ്കരണങ്ങളുടെ വിലയിരുത്തൽ നടക്കും. ഘട്ടംഘട്ടമായി കൂടുതൽ പരിഷ്‌കരണം നടപ്പാക്കി യാത്രാസൗകര്യം മെച്ചപ്പെടുത്തും. ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കും

മോട്ടോർ വാഹനവകുപ്പ് അധികൃതർ