പാലക്കാട്: കോട്ടായി - പാലക്കാട് സംസ്ഥാന പാതയിൽ കല്ലേക്കാടിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ കീഴത്തൂർ കുളിമഠം പരേതനായ ചന്ദ്രന്റെ മകൻ വിഷ്ണുദാസ്(231), കീഴത്തൂർ കുന്നുപറമ്പിൽ മുരുകന്റെ മകൻ അജീഷ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ പാലക്കാട് ഭാഗത്തുനിന്നും വന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ ബസിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വിഷ്ണുദാസ് ബസിനടിയിലേക്കും അജീഷ് റോഡിലേക്ക് തെറുച്ചു വീഴുകയായിരുന്നു. വിഷ്ണുദാസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അജീഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ബസിനടിയിൽ കുടുങ്ങിയ വിഷ്ണുദാസിനെ പാലക്കാട്ട് നിന്നുമെത്തിയ അഗ്‌നിശമന സേനയാണ് പുറത്തെടുത്തത്. രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിഷ്ണുദാസിന്റെ അമ്മ: മാധവി. സഹോദരി: പ്രിയ. അജീഷിന്റെ അമ്മ: അനിത. സഹോദരങ്ങൾ: അരുൺ, അനഘ.