obit

പാലക്കാട്: പൂനൈ ആർമി ട്രെയിനിംഗ് കോളേജിലെ പരിശീലനത്തിന്റെ ഭാഗമായി പാലംപണിയുന്നതിനിടെ അപകടത്തിൽപ്പെട്ട് മലയാളി ജവാൻ മരിച്ചു. പാലക്കാട് കുഴൽമന്ദം കുത്തനൂർ സ്വദേശി കരടിയംപാറ പാറയ്ക്കൽ കണ്ണന്റെ മകൻ സജീവനാണ് (29) മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇയാൾ ലീവുകഴിഞ്ഞ് ക്യാമ്പിലേക്ക് തിരികെപോയത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ശിൽപ. അമ്മ: ശകുന്തള. സഹോദരങ്ങൾ: ശരണ്യ, ശാരിക.