പാലക്കാട്: സമയം തിങ്കളാഴ്ച രാവിലെ 10.50. കഞ്ചക്കോട് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡലേയ്ക്ക് മംഗലാപുരത്തു നിന്നും ഗ്യാസ് നിറച്ചുവന്ന എൽ.പി.ജി. ബുള്ളറ്റിനും കോയമ്പത്തൂരിൽ നിന്നും കാലി സിലിണ്ടറുകളുമായി ഗ്യാസ് നിറയ്ക്കാനെത്തിയ എൽ.പി.ജി ട്രക്കും എച്ച്.പി.സി.എല്ലിനു സമീപം പാർക്കിംഗ് ഏരിയയിലേക്ക് തിരിയുന്നതിനിടെ കൂട്ടിയിടിച്ചു. അപകടത്തെത്തുടർന്ന് ഗ്യാസ് റോഡലേക്ക് ഒഴുകി. ഉടനെ അഗ്‌നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് ഡ്രൈവർ ഗംഗാധരന് (52)പരക്കേറ്റു. പരിക്കേറ്റ ഇദ്ദേഹം വണ്ടിയിൽ നിന്നിറങ്ങുന്നതിനിടെ റോഡിൽ കുഴഞ്ഞ് വീണു. ഉടൻ തന്നെ പൊലീസ് വാഹനത്തിൽ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയലേക്ക് കൊണ്ടുപോയി. അപകടത്തെത്തുടർന്ന് കഞ്ചക്കോട് മേഖലയിൽ പുതുശ്ശേരി പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ മുതൽ വൈസ് പാർക്ക് ജംഗ്ഷൻ വരെ ഗതാഗത തടസ്സമുണ്ടായി. ഹൈവേ പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു.

ഇൗ നടന്നത് ഒരു മോക്ഡ്രില്ലാണ്. ജില്ലാ ക്രൈസിസ് ഗ്രൂപ്പിന്റെയും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കഞ്ചിക്കോട് എച്ച്. പി. സി.എല്ലിനു സമീപമാണ് മോക്ക് ഡ്രിൽ നടന്നത്.

അപകട സാധ്യതകൾ ഏറെയുള്ള ഫാക്ടറികൾ കഞ്ചക്കോട് മേഖലയിൽ സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥർക്കുണ്ടാകുന്ന അപാകതകളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനും ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. തുടർന്ന് വൈസ് പാർക്കിനു സമീപം ബി.കെ. ബിൽഡേഴ്‌സിൽ നടന്ന അവലോകന യോഗത്തിൽ എ.ഡി.എം ടി.വിജയൻ അധ്യക്ഷനായി. ഫാക്ടറീസ് ആന്റ് ബോയലേഴ്‌സ്, ജില്ലാ ക്രൈസിസ് ഗ്രൂപ്പ്, റവന്യു, പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ വകുപ്പ്, ആർ.ടി.ഒ, എച്ച്.പി.സി.എൽ, സേ്ര്രഫി കൗൺസിൽ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ഫോട്ടോ...ജില്ലാ ക്രൈസിസ് ഗ്രൂപ്പിന്റെയും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സിന്റെയും ആഭിമുഖ്യത്തിൽ കഞ്ചക്കോട് എച്ച്. പി. സി.എല്ലിനു സമീപം നടത്തിയ മോക്ക് ഡ്രില്ലിൽ നിന്ന്‌