പത്തനംതിട്ട :പെരുംചെണ്ടയെന്ന് മാലി ദ്വിവേഹി ഭാഷയിൽ വിശേഷിപ്പിക്കുന്ന ബോഡുബറോ എന്ന വിസ്മയ വാദ്യത്തിൽ താളം മുറുക്കി പാട്ട് പാടി മദ്ധ്യ തിരുവിതാംകൂർ നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ സുരേഷ് സോമ. കൈത്താളവുമായി കുട്ടികളും.വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായാണ് ഏറത്തുമ്പമൺ ഗവ.യു.പി.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ബോഡുബറോ സംഗീതകാരൻ സുരേഷ് സോമയുടെ വസതിയിലെത്തിയത്. മാലി, ആഫ്രിക്കൻ സ്വാഹിലി,സിംഹള,ഹിമാചലി, ബംഗാളി,തെലുങ്ക്,തമിഴ്, മലയാളം എന്നീ ഭാഷകളിലെ നാടൻപാട്ടുകൾ അദ്ദേഹം അവതരിപ്പിച്ചു. പ്രധാന അദ്ധ്യാപികയായ ബീത മോൾ,അദ്ധ്യാപകരായ വി.വി രാജൻ,റാണി കെ.ജോയി,ദീപ,പി.കെസുശീൽ,അദ്ധ്യാപക രക്ഷാകർതൃസമിതി പ്രസിഡന്റ് സുരേഷ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കുട്ടികൾ സുരേഷ് സോമയെ ആദരിച്ചു.