പത്തനംതിട്ട : നഗരസഭകളെ തകർക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.ആർ മനോജ്, ജില്ലാ പ്രസിഡന്റ് ബിനു ജോർജ്, സജി കെ. സൈമൺ, പി.എസ് വിനോദ് കുമാർ,സുരേഷ് കുഴിവേലിൽ, ഗംഗാദേവി പിള്ള എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം. വസന്തൻ ഉദ്ഘാടനം ചെയ്തു. ടി.എ തങ്കം, സുനിൽ കുമാർ, എ. സുരേഷ് കുമാർ, നിക്സൺ പോൾ, എം. നാൻസി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ബിനു ജോർജ്(ജില്ലാ പ്രസിഡന്റ്), ശിവശങ്കരപിള്ള, നിക്സൺ പോൾ (വൈസ് പ്രസിഡന്റുമാർ), എസ്. സുനിൽ കുമാർ (സെക്രട്ടറി), ഹാഷിം, പുഷ്പകുമാർ (ജോ. സെക്രട്ടറിമാർ), എം. നാൻസി (ട്രഷറർ), ഒ.ജി ശ്രീജി (വനിതാ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.