പത്തനംതിട്ട: പഞ്ചായത്ത് ഡയറക്ടറുടെ 24/06/2019 ലെ സി 6​12891/18 നമ്പർ സർക്കുലർ പ്രകാരം ചെന്നീർക്കര പഞ്ചായത്തിലെ വിജ്ഞാപനം ചെയ്യേണ്ട റോഡുകളുടെ കരട് പട്ടിക പഞ്ചായത്ത് നോട്ടീസ് ബോർഡിലും​​ ഘടകസ്ഥാപനങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ആക്ഷേപം നോട്ടീസ് തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലം ഓഫീസിൽ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.