നാരങ്ങാനം: നാരങ്ങാനം മഹാണിമലഗിരിജൻ കോളനിയിലെ ചുറ്റുമതിൽ ഇല്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു. റോഡിൽ നിന്നും വീടുകളിലേയ്ക്കുള്ള വഴിയോട് ചേർന്നാണ് ഈ കിണർ സ്ഥിതി ചെയ്യുന്നത്. മുപ്പത് അടിയോളം ആഴമുള്ള ഈ കിണറ്റിൽ വെള്ളമില്ല.ഇത് മൂടണമെങ്കിൽ മണ്ണ് മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവരണം.കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺ.വി.തോമസ്, പഞ്ചായത്ത് മെമ്പർ ജിനി ജോസ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഇതിന് സമീപത്തായി. കൊച്ചു കുട്ടികളുള്ള വീടുകൾ നിരവധിയുണ്ട്. അടിയന്തരമായി കിണർ മണ്ണിട്ടോ സ്ലാബിട്ടോ അടയ്ക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.