ചെങ്ങന്നൂർ :ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിന്റെയും, എ.ഐ.സി.ടി. ഇ ട്രെയിനിംഗ് ആൻഡ് ലേണിംഗ് അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇന്നുമുതൽ 6 വരെ പഞ്ചദിന ശിൽപ്പശാല നടത്തുന്നു. വിവിധ എൻ.ഐ.‌ടികളിലേയും, പ്രമുഖ കമ്പനികളിലേയും വിവര സാങ്കേതിക വിദഗ്ദ്ധരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഗവേഷകരും ക്ലാസുകൾ നയിക്കും. ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതികവിദ്യാഭ്യാസസ്ഥാപനത്തിലെ പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുക്കുന്നതായി ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജിന്റെ പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ് വി, ശിൽപ്പശാല കോർഡിനേറ്റർമാരായ ഡോ: സിതാധരൻ, പ്രൊഫ.ഗോപകുമാർ ജി.എന്നിവർ അറിയിച്ചു.