01-chittayam
കടമ്പനാട് ലക്ഷ്മി വിലാസം ഗവ.എൽ.പി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്​ഘാടനം ചിറ്റയംഗോപകുമാർ എം എൽ എ നിർ​വ്വ​ഹി​ക്കുന്നു

ക​ട​മ്പ​നാട്: ലക്ഷ്മി വിലാസം ഗവ.എൽ.പി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്​ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്​ പ്രസിഡന്റ്​ എ.ആർ.അജീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്​ അംഗം ടി.മുരുകേഷ്, പഞ്ചായത്ത്​ വൈസ് പ്രസിഡന്റ്​ പി.സരസ്വതി അമ്മ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോനി കുഞ്ഞുമോൻ, പഞ്ചായത്ത്​ അംഗങ്ങളായ ബി.രഞ്ജിത്ത്, സതി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.വിജയലക്ഷ്മി,സ്‌കൂൾ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി അമ്മാൾ, എൽ.രാജേന്ദ്രൻ, ജെ.എസ്.അമൃതലാൽ, വൈ.ഡേവിഡ്, മാമച്ചൻ, ബിജു തടത്തിൽ എന്നിവർ സംസാരിച്ചു.