പത്തനംതിട്ട: ഗവ.നഴ്സസ് യൂണിയൻ ജില്ലാ സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയാ ജസി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.എസ്. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ ജില്ലാ സെക്രട്ടറി ദീപകുമാരി, രഹ്ന കൃഷ്ണൻ,റിനി അജി,വിജയകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹകൾ: ജയ ജസി മാമ്മൻ (പ്രസിഡന്റ്),രശ്മി യു. നായർ,എസ്.അമ്പിളി (വൈസ് പ്രസിഡന്റുമാർ),ദീപകുമാരി (സെക്രട്ടറി),പി.എസ് സിന്ധു, രമ്യ രവീന്ദ്രൻ (ജോ.സെക്രട്ടറിമാർ), പി.വിജയകുമാരി (ട്രഷറർ).