തിരുവല്ല: യുവമോർച്ച തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനാചരണവും അനുസ്മരണയോഗവും ഇന്ന് വൈകിട്ട് 4ന് കാവുംഭാഗം ജംഗ്ഷനിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എസ്.എൻ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പ്രദീപ് ആലംതുരുത്തി അദ്ധ്യക്ഷനാവും. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കുറ്റൂർ പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തും.അനുസ്മരണ ദിനത്തോടനുബന്ധിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങങ്ങളിൽ പുഷ്പാർച്ചനയും നടക്കും.