പത്തനംതിട്ട: വൈദ്യുതി ബോർഡ് ജീവനക്കാരോടുളള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് വൈദ്യുതി മസ്ദൂർ സംഘം ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. തടഞ്ഞുവച്ച പ്രൊമോഷനുകൾ ഉടൻ നടപ്പാക്കണം. ഒാൺലൈൻ ട്രാൻസ്ഫറിന്റെ മറവിൽ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റമാണ് നടക്കുന്നത്. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാർ, ജോ. സെക്രട്ടറി പി.ജി ഹരികുമാർ, യൂണിയൻ ജില്ലാ സെക്രട്ടറി സുഭാഷ് കുമാർ, സുശീലൻ, അജിത്, പ്രിൻസ്, സജി, ജെ. പ്രമോദ് എന്നിവർ സംസാരിച്ചു.