തിരുവല്ല: യൂണിവേഴ്‌സിറ്റി കാമ്പസിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെയും പ്രവർത്തകരെയും പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി നിർവാഹകസമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. രജി വർഗീസ്, അജി തമ്പാൻ,ശ്രീജിത് മുത്തൂർ,സജി എം.മാത്യു,നെബു,വി.ടി.പ്രസാദ്,അലക്സ് പുത്തൂപ്പള്ളിൽ,ടി.പി.ഹരി,രതീഷ് പാളിയിൽ,ബാബു,ബിജിമോൻ ചാലാക്കേരി, ഹരി പി.നായർ എന്നിവർ പ്രസംഗിച്ചു.