01-kpppha
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി. എച്ച്.എ) വനിതാ സമ്മേളനം ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ.മിനി ഡിജോ നിർ​വ​ഹി​ക്കുന്നു

തിരുവല്ല: കുട്ടികളിൽ മൂല്യബോധവും ധാർമ്മിക ബോധവും സമൂഹത്തോടുള്ള പ്രതിബദ്ധതയും രൂപപ്പെടുത്തേണ്ട പ്രക്രിയായി വിദ്യാഭ്യസത്തെ മാറ്റിയെടുക്കേണ്ടവരാണ് അദ്ധ്യാപകരെന്ന് കേരള യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ.മിനി ഡിജോ കാപ്പൻ പറഞ്ഞു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഠന ക്ലാസിന്റെ ഉദ്ഘാടനം തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ നിർവഹിച്ചു. വനിതാ ഫോറം ചെയർപേഴ്സൺ വസീല കവിരാജൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കുടുംബക്കോടതി സീനിയർ അഭിഭാഷക അഡ്വ.എലിസബത്ത് ജോർജ് മുഖ പ്രഭാഷണം നടത്തി.ബിനു ചെറിയാൻ,ഷേർളി സാമുവേൽ,ജയ്സി തോമസ്,ബിന്ദു ടി.പിള്ള,ജയകുമാരി. പി,ജില്ലാ പ്രസിഡണ്ട് വറുഗീസ് ഉമ്മൻ,സെക്രട്ടറി ഷാജി വി.മാത്യു,ജോൺസ് റെജി മാത്യു,കുര്യൻ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.