പന്തളം : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പദ്ധതിയിൽ ചേരുകയാണ് പൂഴിക്കാട് ഗവ.യു.പി സ്‌കൂൾ. വിവിധ മേഖലകളിൽ പ്രവർത്ത പ്രാവീണ്യം തെളിയിച്ച ശ്രീരാജേന്ദ്രൻ പന്തളത്തിന്റെ പ്രവർത്തനാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും അദ്ദേഹത്തെ ആദരിക്കുന്നതിനുമായിട്ടാണ് കുട്ടികളും അദ്ധ്യപകരും അദ്ദേഹത്തിന്റെ വസതിയിൽ ഒത്തുകൂടിയത്.ബാലസാഹിത്യം ലേഖനങ്ങൾ കുറിപ്പുകൾ പുനരാഖ്യാനം എന്നീ മേഖലകളിലയി 13 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നെയ്‌ച്ചോറും പായസവും, ജീവന്റെ പുസ്തകം ഇന്ത്യയുടെ കണ്ടെത്തലുകൾ പച്ചില ഫാക്ടറി തുടങ്ങിയവയാണ്. ഏറ്റവും ഒടുവിൽ എഴുതിയ മിനി സ്‌ക്രിനിൽ എന്ന പുസ്തകം താൻ പഠിച്ച സ്‌ക്കൂളിലെ ഈ കുട്ടികൾക്ക് നൽകിപ്രകാശന കർമ്മം നിർവഹിച്ചു. ജീവിത പ്രശ്നങ്ങളെ നേരിടാൻ ആത്മവിശ്വാസത്തെ വളർത്തിയെടുക്കുക എന്ന സന്ദേശമാണ് അദ്ദേഹം പുതുതലമുറയ്ക്ക് നൽകിയത്. സംഗമത്തിൽ കുമാരി അഞ്ജു മാത്യു സ്വാഗതവും മാസ്റ്റർ അഭിനവ് പ്രദീപ് നന്ദിയും രേഖപ്പെടുത്തി.പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, പി.ടി.എ അംഗം ലാൽ, അദ്ധ്യാപകരായ പി.രേഖ എസ്.സരിത, കെ.ജി സുജ എന്നിവരും വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു.