പന്തളം:പന്തളത്ത് പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ ഇൻഫർമേഷൻ സെന്ററിന്റെ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണമെന്നും സ്ഥിരം ജീവനക്കാരെ നിയമിച്ച് ഈ സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ചിറ്റയം ഗോപകമാർ എം.എൽ.എ കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഈ ആവശ്യം പരിഗണിക്കാമെന്ന് വൈസ് ചാൻസലർ സെനറ്റ് യോഗത്തിൽ ഉറപ്പ് നൽകി.