​​​​പന്തളം: തോട്ടക്കോണം കരിപ്പൂര് ഭഗവതി ക്ഷേത്രത്തിലെ 78ാംമത് ഭാഗവത സപ്താഹയജ്ഞം 6 മുതൽ 12 വരെ നടക്കും. മഞ്ഞാടിത്തറ രാധാകൃഷ്ണപിള്ളയാണ് യജ്ഞാചാര്യൻ.യജ്ഞത്തിന് മുന്നോടിയായി 5ന് അഖണ്ഡനാമജപയജ്ഞവം വിദ്യാഭ്യാസ അവാർഡ് ദാനവും നടക്കും. പന്തളം ശിവൻകുട്ടി ഉദ്ഘാടനവും പന്തളം ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രതന്ത്രി സി.പി.എസ്.ഭട്ടതിരി ദീപ പ്രോജ്വലനം നിർവഹിച്ച് ആരംഭിക്കുന്ന യജ്ഞത്തോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും ആദ്ധ്യാത്മിക പ്രഭാഷണവും നടത്തുന്നുണ്ട്.ഏഴാം ദിവസം പന്തളം മഹാദേവർ ക്ഷേത്രത്തിൽ നിന്നും യജ്ഞവേദിയിലേക്കുള്ള അവഭൃത സ്നാന ഘോഷയാത്ര യാത്രയോടു കൂടിയജ്ഞം സമാപിക്കും.