പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കക്കട സലാഫ് മൻസിൽ അബ്ദുൾ സലാമിനെ (58) പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടി വീടിന് മുമ്പിൽ നിൽക്കുമ്പോൾ സ്‌കൂട്ടറിലെത്തിയ പ്രതി കുട്ടിയെ ബലമായി വീടിനുള്ളിൽ കയറ്റി ഉപദ്രവിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി ഈ വിവരം മാതാവിനെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പന്തളം എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.