പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും ജില്ലയുടെ വികസന മുരടിപ്പിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ബാബു ജോർജ് നയിക്കുന്ന പദയാത്ര നടത്തുന്നതിന് ഡി.സി.സി നിർവാഹകയോഗം തീരുമാനിച്ചു.
പദയാത്ര ജില്ലയിലെ 78 മണ്ഡലം കേന്ദ്രങ്ങളിലും പര്യടനം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പദയാത്ര നടത്തുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ വാർഡ് കോൺഗ്രസ് കമ്മിറ്റികളും പുനഃസംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ നിയോജകമണ്ഡലങ്ങളിൽ നേതൃത്വം വഹിക്കുവാൻ മുതിർന്ന നേതാക്കളായ പ്രൊഫ. പി ജെ കുര്യൻ (തിരുവല്ല), ആന്റോ ആന്റണി എം.പി. (അടൂർ), കെ.ശിവദാസൻ നായർ (ആറന്മുള), പി.മോഹൻരാജ് (കോന്നി), പഴകുളം മധു (റാന്നി) എന്നിവരെ ചുമതലപ്പെടുത്തിയതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.