പന്തളം:കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യവുമായി ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ' കുഞ്ഞേ നിനക്കായി പ്രോഗ്രാം സംഘടിപ്പിച്ചു. സ്റ്റേഷന്റെ ഭാഗമായ മൂന്ന് പഞ്ചായത്തുകളിലും പഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപകർ,രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. കുളനട പഞ്ചായത്തിലെ ഉളനാട്, മെഴുവേലിപഞ്ചായത്തിലെ മെഴുവേലി ജംഗ്ഷൻ,ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകൽ എന്നിവിടങ്ങളിൽ നടന്ന പ്രോഗ്രാമിന് എസ് .എച്ച്.ഒ.വിനോദ് കൃഷ്ണൻ ടി.കെ.എസ്.ഐ.കെ.കെ.സുരേഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ,ആർ.പ്രശാന്ത്,ശ്യാംകുമാർ,സുധീഷ് ഉപേന്ദ്രൻ എന്നിവർ നേതൃത്വം നല്കി.ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത്,സജി,രാധാമണി സുധാകരൻ,ള്ളനാട് വാർഡ് മെമ്പർ പോൾ രാജൻ,അജിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.