എഴുമറ്റൂർ : എസ്.എൻ.ഡി.പി 1156 നമ്പർ ശാഖയുടെ പോഷക സംഘടനയായ ബാലജന യോഗം പ്രവർത്തനം ആരംഭിച്ചു.തിരുവല്ല എസ്.എൻ.ഡി.പി യൂണിയന്റെ ഭാഗമായി രവിവാര പാഠശാല പ്രവർത്തനങ്ങൾ കുട്ടികളിൽ ശ്രീനാരായണ ധർമ്മ പ്രചരണത്തിനും വ്യക്തിത്വ വികസനത്തിനുമായാണ് 6 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ബാലജനയോഗം പ്രവർത്തനം നടത്തുന്നത്. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.ശാഖാ പ്രസിഡന്റ് സന്തോഷ് സായി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പ്രതിഷ് കെ.ആർ മുഖ്യപ്രഭാഷണം നിർവഹിച്ചു ശാഖാ വൈസ് പ്രസിഡന്റ് സനോജ് ,ഷാൻ രമേശ് ഗോപൻ തുടങ്ങിയവർ സംസാരിച്ചു. രാജേന്ദ്രൻ,അനിതാ,നിഷ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.