പന്തളം: കുളനട മാന്തുക ഗവൺമെന്റ് യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ റോഡ് ട്രാഫിക് ബോധവൽക്കരണം നടത്തി. റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും ബോധവൽക്കരണ പ്രവർത്തങ്ങളുമായി മാന്തുക ഗവ.യു.പി.സ്‌കൂളിലെ സ്‌കൗട്ട് യൂണിറ്റ​ണ് എം. സി. റോഡിൽ ഗതാഗത നിയമങ്ങൾ പൊതുജനങ്ങളെ മനസ്സിലാക്കുന്നതിന് പരിപാടി സംഘടിപ്പി​ച്ചത്. പത്തനംതിട്ട ആർ.ടി.ഒ.യിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ.ആർ.പ്രകാശ് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. എം.സി. റോഡിൽ കൂടി ഹെൽമറ്റ് വയ്ക്കാതെ വന്ന ഇരുചക്രവാഹനക്കാർക്ക് പ്രതീകാത്മകമായി ഹെൽമറ്റ് നൽകുകയും ലഘുലേഖ നൽകുകയും ചെയ്തു. സീറ്റ് ബൽറ്റ് ധരിക്കേണ്ടത് എങ്ങനെയെന്നും അതിന്റെ ആവശ്യകതയെക്കുറിച്ചും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ, വാഗീശ്വരൻ വിശദീകരിച്ചു. കെ.എസ്.ആർ.ടിസി ബസ് യാത്രക്കാർക്കും പ്രൈവറ്റ് ബസ് യാത്രക്കാരെയും ഡ്രൈവർമാരെയും ബോധവൽക്കരിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ആർ.പ്രസാദ്, അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പക്ടർ വാഗീശ്വരൻ എന്നിവരുടെ നേതൃത്വത്തിലാണ് പടിപാടി നടന്നത്. പൊതുപ്രവർത്തകനും കലാകാരനുമായ രഞ്ജിത്ത് കു​ള​നട, സ്‌കൂൾ ഹെഡ്മാസ്റ്റർ സുദർശനൻ പിള്ള, പി.ടി.എ പ്രസിഡന്റ് അനിൽ വി, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഇന്ദ്രജി​ത്ത് ടി.കെ., പ്രശാ​ന്ത് എൻ.,വാർഡ് മെമ്പർമാരായ എൽസി ജോ​സഫ്, കെ.ആർ. ജയചന്ദ്രൻ,സൂസൻ തോമസ്, അദ്ധ്യാപകനായ ബി​ജു എ.എസ്., സ്‌കൗട് മാ​സ്റ്റർ കെ.രാജൻ,സ്‌കൗട്ടിന്റെ കുട്ടികൾ എന്നിവർ പങ്കെടുത്തു.