പത്തനംതിട്ട: മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മാർത്തോമ്മാ സഭാ മേലധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 4 ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെത്തിയ ഗവർണറെ മാർത്തോമ്മാ സഭ ഡൽഹി ഭദ്രാസനാധിപൻ ഗ്രിഗോറിയോസ് മാർ സ്തെഫാനിയോസിന്റെ നേതൃത്വത്തിൽ വൈദികർ സ്വീകരിച്ചു. ഒരു മണിക്കൂറോളം സൗഹ്യദ സംഭാഷണത്തിനു ശേഷമാണ് ഗവർണർ മടങ്ങിയത്. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, സംസ്ഥാന കമ്മറ്റിയംഗം ടി.ആർ. അജിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിനോദ് തിരുമൂലപുരം എന്നിവരും ഒപ്പമുണ്ടായിരുന്നു.