അടൂർ: ഏനാദിമംഗലം കുന്നിട ഗവ.യു.പി. സ്‌കൂളിൽ ശാസ്ത്രസാമൂഹിക ശാസ്ത്രമേള നടന്നു.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.ആർ.ബി.രാജീവ്കുമാർ, ബി.സതികുമാരി,ബ്ലോക്ക് പഞ്ചായത്തംഗം പി.രാജഗോപാലൻ നായർ,ഏനാദിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.രാജ്പ്രകാശ്,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബി.ദീപ, പഞ്ചായത്തംഗം ആർ.രഞ്ജിത്,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജെസ് മാത്യു, ഏനാദിമംഗലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം ഉദയരശ്മി അനിൽകുമാർ,എസ്.എം.സി ചെയർമാൻ കെ.രവിചന്ദ്രൻ, പി.രഘുനാഥപിള്ള എന്നിവർ സംസാരിച്ചു.