പുല്ലാട്: ശ്രീവിവേകാനന്ദ ഹൈസ്‌കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പത്രം സ്‌പോൺസർ ചെയ്ത എസ്.എൻ.ഡി.പി ശാഖ 4294 പ്രസിഡന്റ് ജിജുകുമാർ,മോഹനൻ, മോഹന ബേക്കറി പുല്ലാട് എന്നിവർ സംയുക്തമായി സ്‌കൂൾ ഹെഡ്മാസ്റ്റർ എസ്.രമേഷിന് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജി അശോകൻ,അദ്ധ്യാപകരായ ഉഷവി.ആർ,അശോക് കുമാർ, സ്റ്റാഫ് സെക്രട്ടറി ജയ.ആർ,അദ്ധ്യാപികമാരായ രഞ്ജിനി.ആർ, അനിലകുമാരി ടി.എൻ, മുൻ ഹെഡ്മാസ്റ്റർ വിജയൻ എന്നിവർ പങ്കെടുത്തു. യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ മുഖ്യ പ്രഭാഷണം നടത്തി.