പ്രമാടം : എസ്. എൻ. ഡി.പി യോഗം 361 പ്രമാടം ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എം.ടി. സജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റിഅംഗം പ്രദീപ് കുമാർ,വനിതാസംഘം ശാഖാ സെക്രട്ടറി കെ.എസ്. ഓമനക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.