കോന്നി : മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ ജനമൈത്രി സമിതി യോഗം എസ്.എച്ച്.ഒ കെ.എസ്. സുജിതിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാരുടെ സംരക്ഷണാർത്ഥം കോളിംഗ് ബെല്ലുകൾ സ്ഥാപിക്കാനും ബി.എസ്.എൻ.എൽ ടെലിഫോൺ അലർട്ട് സ്ഥാപിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയലാൽ, സമിതി അംഗങ്ങളായ അനിൽ കുമാർ, കെ.എസ്. ജോസ്, ചെറിയാൻ തോമസ്, പി.വിനോദ്, റോസമ്മ ത്യാഗരാജൻ, അമ്പിളി, എസ്.ഐ സണ്ണിക്കുട്ടി, ബീറ്റ് ഓഫീസർമാരായ സി.കെ. മനോജ്, അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.