പത്തനംതിട്ട: എം.എൽ.എമാരായ അഡ്വ.കെ.യു.ജനീഷ്കുമാർ, മാണി സി.കാപ്പൻ എന്നിവർക്ക് എൻ.സി.പി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ഏബ്രഹാം തലവടി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം പി മാത്യു, ജില്ലാ ജനറൽ സെക്രട്ടറി ബിനു തെള്ളിയിൽ, ജില്ലാ സെക്രട്ടറി പത്മഗിരീഷ് ,മാത്യൂസ് ജോർജ്, പ്രൊഫ. പി കെ രാജശേഖരൻനായർ, അടൂർ നരേന്ദ്രൻ, ചെറിയാൻ ജോർജ് തമ്പു, അഡ്വ. എം.ബി.നൈനാൻ, വെള്ളൂർ വിക്രമൻ, അനീഷ് ജോസഫ്, ഹബീബ് റാവുത്തർ, ജോൺ വി തോമസ്, സാംകുട്ടി വെട്ടാപ്പാല, സുബിൻ തോമസ് എന്നിവർ സംസാരിച്ചു.