റാന്നി: മലങ്കര ഓർത്തഡോക്​സ് സഭയ്ക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് റാന്നി മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ നിലയ്ക്കൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.ഫാഡോ.വർഗീസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.റവതോമസ് പോൾ റമ്പാൻ വിശദീകരണം നൽകി.സഭ വൈദിക ട്രസ്റ്റി ഫാഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ,മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ മാത്യൂസ് മാടത്തേത്ത്,ഡോറോബിൻ പി.മാത്യു,ഭദ്രാസന സെക്രട്ടറി ഫാ.ഇടിക്കുള എം ചാണ്ടി, കൗൺസിൽ ‌മെമ്പർമാരായ ഫാ.ടി.കെ.തോമസ്,ഫാ.സൈമൺ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.ഭദ്രാസനത്തിലെ വിവിധ ഇടവകകളുടെയും ഡിസ്ട്രിക്ടുകളുടെയും നേതൃത്വത്തിൽ സമ്മേളന നഗറിലേക്ക് വാഹന റാലി നടത്തി.