ചെങ്ങന്നൂർ: പു​ത്തൻ​കാ​വ് മെ​ട്രോ​പൊ​ലിറ്റൻ ഹ​യർ സെ​ക്കൻഡ​റി സ്​കൂ​ളിലെ നാഷ​ണൽ സർ​വീസ് സ്‌കീം വോ​ളന്റീ​യേ​ഴ്‌സ് സ്വ​യം നിർമ്മി​ത എൽ.ഇ.ഡി.ക്രി​സ്മ​സ് ന​ക്ഷ​ത്ര​ങ്ങ​ളു​മാ​യി ഇത്തവണ ക്രി​സ്​മ​സി​നെ വ​ര​വേൽ​ക്കും.ഏ​ക​ദി​ന ശി​ല്​പ​ശാ​ല​യി​ലൂടെ ല​ഭി​ച്ച ആ​ത്മ​വി​ശ്വാസം അ​വർ​ക്ക് പു​ത്തൻ പ്ര​തീക്ഷ​കൾ നൽ​കുന്നു. ഊർ​ജ്ജ സം​രക്ഷ​ണം വി​ദ്യാ​ർ​ത്ഥി​ക​ളി​ലൂടെ എ​ന്ന ആ​ശ​യ​വു​മാ​യി ഇവ​രെ ന​യിച്ച​ത് ശ്രീ​അയ്യ​പ്പാ കോ​ളേ​ജി​ലെ ഇല​ക്ട്രോ​ണി​ക്‌സ് വി​ഭാ​ഗ​മാണ്. ഇല​ക്ട്രോ​ണി​ക്‌സ് വ​കു​പ്പ് വിവി​ധ വി​ദ്യാ​ല​യ​ങ്ങ​ളിൽ ന​ട​പ്പി​ലാ​ക്കു​ന്ന ഊർ​ജ്ജ​സംര​ക്ഷ​ണ സേ​നയു​ടെ പ്രാ​ഥ​മി​ക പ്ര​വർ​ത്ത​ന​മാ​യാണ് ഈ ശിൽപ്പശാ​ല ന​ട​ത്തി​യത്. എൽ.ഇ.ഡി.ബർ​ബ് നിർ​മ്മാണം,സോളാർ പഠ​ന​വിള​ക്ക് നിർ​മ്മാ​ണം തു​ടങ്ങി വിവി​ധ പ​രി​പാ​ടികൾ ഭാ​വി​യിൽ ന​ട​പ്പി​ലാ​ക്കു​വാൻ ഈ സ്​കൂ​ളി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്രിൻ​സി​പ്പൽ ഡോ.കെ.എ​സ്.അ​നിൽ​കു​മാർ അ​റി​യി​ച്ചു. പ്ര​വർ​ത്ത​ന​ങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രൊ​ഫ.കെ.സി.പ്ര​കാശ്,ഡോ.എസ്.സു​രേഷ്,പ്രൊ​ഫ.കെ.എൽ. ഉ​ഷാ​കു​മാരി,രോ​ഹി​ത് കൃ​ഷ്​ണൻ ആർ.ഡോ. ആർ.ടി അ​ന​ന്ത​കു​മാർ, വിപിൻ എസ്.നായർ, ന​ന്ദു​കൃ​ഷ്​ണൻ കെ.എ​ന്നി​വ​രാണ്. സ്‌കൂൾ പ്രിൻ​സി​പ്പൽ പ്രി​യ ജേക്ക​ബ് പി.ടി.എ.പ്ര​സി​ഡന്റ് പി.വി.ജോൺ,കെ.ഒ.തോ​മസ്, മിനി​മോൾ വി.വി.അ​മൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ നാഷ​ണൽ സർ​വീസ് സ്​കീ​മും, സ്​കൂ​ളിലെ ഫി​സി​ക്‌​സ് വി​ഭാ​ഗ​വു​മാണ് പ​രി​പാ​ടി​കൾ സം​ഘ​ടി​പ്പി​ച്ചത്.