ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട 3218​ാം പാറയ്ക്കൽ ശാഖയുടെ വാർഷിക പൊതുയോഗം 30ന് വൈ​കിട്ട് 4 ന് പാറയ്ക്കൽ തീർത്ഥാടന കേന്ദ്രത്തിൽ യൂ​ണിയൻ കൺവീനർ ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോ.കൺവീനർ ഡോ.ഏ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബൈജു അറുകുഴി മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹിക​ളായി ബാബുജി(പ്രസിഡന്റ്) കെ.എൻ.സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്) മോഹനൻ എൻ.(സെക്രട്ടറി), മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ഗിരിജിത്ത്,സോമൻ,സുരേന്ദ്രൻ,ബാഹുലേയൻ,ശ്രീജാപ്രദാപൻ, സുകൃതവല്ലി, അഭി​ലാഷ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ജിജി പ്രസന്നൻ, രാജവല്ലി, ഓമന സുരേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. ശാഖായോഗം പ്രസി​ഡന്റ് എം.എസ്. ബാബുജി സ്വാഗതവും ശാഖാ സെക്രട്ടറി മോഹനൻ എൻ. കൃതജ്ഞതയും പറഞ്ഞു.