03-viju-radhakrishnan
വിദ്യാർത്ഥികളുടെ സമ്പാദ്യശീലം പദ്ധതിയുടെ ഉദ്ഘാടനം എസ്.ബി അക്കൗണ്ട് പാസ്ബുക്ക് വിതരണം ചെയ്ത് പറക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് കളിക്കൽ നിർവ്വഹിക്കുന്നു

ഏഴംകുളം : ഏഴംകുളം പഞ്ചായത്ത് തൊടുവക്കാട് വാർഡ് സ്റ്റുഡൻസ് ക്ലബും പറക്കോട് സർവീസ് സഹകരണ ബാങ്കുമായി ചേർന്ന്‌, തൊടുവക്കാട് വാർഡിലെ താമസക്കാരായ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം എസ്.ബി അക്കൗണ്ട് പാസ്ബുക്ക് വിതരണം ചെയ്ത് പറക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസ് കളിക്കൽ നിർവഹിച്ചു.സ്റ്റുഡൻസ് ക്ലബ് പ്രസിഡന്റ് അഖില യോഗത്തിൽ അദ്ധ്യക്ഷയായി.വാർഡ് മെമ്പർ വിജു രാധാകൃഷ്ണൻ,ഡയറക്ട്‌ബോർഡംഗം ദിവ്യ റെജി മുഹമ്മദ്,കുടുംബശ്രീ സി.ഡി.എസ് അംഗം അജിതാ സുധാകരൻ,സ്റ്റുഡൻസ് ക്ലബ്‌സെക്രട്ടറി റോബിൻ ജോസ്,ട്രെഷറർ ആഘോഷ്,അനഘ, അഞ്ജു, സാേനു, ഇർഫാൻ എന്നിവർ സംസാരിച്ചു.