02enforcement

പത്തനംതിട്ട : ഹെൽമറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് ബോധവൽക്കരണവുമായി പൊതുജനങ്ങളിലേക്കെത്തുകയാണ് എൻഫോഴ്സ്മെന്റ്. ആദ്യഘട്ടമായി സ്കൂൾ വിദ്യാർത്ഥികളേയും ഓട്ടോഡ്രൈവർമാരെയും പങ്കെടുപ്പിച്ച് പ്ലക്കാർഡുമായി ജാഥ നടത്തി. ട്രാഫിക് ക്ലാസുകൾ,ബോധവൽക്കരണ സെമിനാറുകൾ എന്നിവയും സംഘടിപ്പിച്ചു. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് അധികൃതരുടെ ശ്രമം.പരിശോധനാ സമയം ഹെൽമറ്റിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ് മനസിലാക്കാനും ശ്രമിക്കുന്നുണ്ട്. പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ആർ.രമണന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ റോഷൻ സാമുവൽ, മഹേഷ്, ഷിബു എന്നിവരും ബോധവത്കരണത്തിനുണ്ട്.