മല്ലപ്പള്ളി- താലൂക്ക് ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കരുണാ ഓട്ടോ ഫ്രണ്ട്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ രോഗിക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബിജി വർഗീസ് വിതരണോദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി തോമസ് കെ എബ്രഹാം അദ്ധ്യക്ഷനായിരുന്നു. പ്രസിഡന്റ് റെജി സി.റ്റി, ജോസഫ് മാത്യു, റെജി എൻ.ജി, സുരേഷ് എന്നിവർ പ്രസംഗിച്ചു.