kalothsavam
എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന വള്ളംകുളം മേഖലാ ശ്രീനാരായണ മേഖലാ കലോത്സവം യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുഅരങ്ങ് ശ്രീനാരായണ മേഖലാ കലോത്സവം വള്ളംകുളം 98 ശാഖ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ സന്ദേശം നൽകി. വനിതാസംഘം യൂണിയൻ കൺവീനർ സുധഭായി, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, കൺവീനർ രാജേഷ് ശശിധരൻ, സൈബർസേന ചെയർമാൻ മഹേഷ് പാണ്ടിശേരിൽ, ബാലജനയോഗം യൂണിയൻ കോ-ഓർഡിനേറ്റർ വി.ജി.വിശ്വനാഥൻ, എംപ്ലോയിസ് വെൽഫെയർ കോ-ഓർഡിനേറ്റർ അനിൽ ചക്രപാണി, വള്ളംകുളം ശാഖാ കൺവീനർ ഷൈമോൾ കെ. സോമൻ, ചെയർമാൻ വിശ്വനാഥൻ കെ.കെ, സന്തോഷ് ഐക്കരപറമ്പിൽ, ഡോ. സന്തോഷ്, ബിജു റ്റി.കെ, വി.എസ് രവീന്ദ്രൻ, ബിജു ഭാസ്കർ, അപ്പുക്കുട്ടൻ, രാജേഷ്, സിജു കാവിലേത്ത്, രാജേഷ് ശശിധരൻ, സരസമ്മ, വാസുദേവൻ, പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.