പത്തനംതിട്ട: കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ പാർലമെന്റ് മാർച്ച് നടത്തുന്നതിനാൽ ജില്ലയിലെ റേഷൻ കടകൾ ഇന്ന് അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ് വട്ടക്കാവ്, തോമസ് ഏബ്രഹാം, കെ.കെ. പ്രസന്നൻ, ടി.സി.ചെറിയാൻ, എൻ.കെ.ഒാമന, സജി പാലക്കുന്നിൽ, അനിൽ മലയാലപ്പുഴ, ശശികുമാർ, സത്യദേവൻ എന്നിവർ സംസാരിച്ചു.