മല്ലപ്പള്ളി: മൂല്യച്യുതിക്കെതിരായി വിദ്യാർത്ഥികളെ അണിനിരത്തുവാൻ കേരളത്തിലെ 500 സ്‌കൂളുകളിലും കോളജുകളിലും അടുത്ത മൂന്ന് മാസത്തിനകം പ്രത്യേക പരിശീലന പരിപാടികൾ നടത്തുമെന്ന് ഇന്ത്യൻ സീനിയർ ചേംബർ പ്രസിഡന്റ് അജിത് മേനോൻ മല്ലപ്പള്ളിയിൽ പറഞ്ഞു. ഇന്ത്യൻ സീനിയർ ചേംബർ മല്ലപ്പള്ളി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയർ ചേംബർ പ്രസിഡന്റ് എബി കോശി ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ രാജൻ പൊതി,പ്രൊഫ.ഏബ്രഹാം ജോർജ്,ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുകോശി പോൾ,പ്രൊഫ.ജേക്കബ് എം.ഏബ്രഹാം,പ്രൊഫ.എസ്. ആനന്ദക്കുട്ടൻ,രാജൻ കെ.ജോർജ്, അജിമോൻ കയ്യാലാത്ത് എന്നിവർ പ്രസംഗിച്ചു.