മല്ലപ്പള്ളി: വിവിധ കാരണങ്ങളാൽ 1999 ജനുവരി മുതൽ 2019 നവംബർ 20 വരെ എംപ്ലോയ്‌മെന്റ് റെജിസ്‌ട്രേഷൻ പുതുക്കാതിരുന്നവർക്കും,പുതുക്കാതെ റീറെജിസ്റ്റർ ചെയ്തവർക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ചേർക്കാത്തതിനാൽ സീനിയോറിറ്റി നഷട്‌പ്പെട്ടവർക്കും, ലഭിച്ച ജോലി പൂർത്തിയാക്കാൻ കഴിയാതെ മെഡിക്കൽ ഗ്രൗണ്ടിലോ ഉപരിപഠനത്തിനുവേണ്ടിയോ ജോലി പൂർത്തിയാകാതെ വിടുതൽ ചെയ്തവർക്കും അവരുടെ സീനിയോറിറ്റി പുന:സ്ഥാപിച്ചു നൽകുന്നു. ഡിസംബർ 31വരെ എല്ലാ പ്രവർത്തിദിവസങ്ങളിലും രജിസ്‌ട്രേഷൻ കാർഡ് സഹിതം നേരിട്ടോ പ്രത്യേക ദൂതൻ മുഖാന്തിരമോ,ഓൺലൈൻ വഴിയോ,അപേക്ഷ നൽകാവുന്നതാണെന്ന് മല്ലപ്പള്ളി എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.