കുളനട: കുള​ന​ട പി.എച്ച്.സിയുടെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനം മാന്തുക ഗവ.യു.പി.സ്‌കൂളിൽ ആചരിച്ചു.റെഡ് റിബൺ ധരിക്കലും ബോധവൽക്കരണ ക്ലാസും നടന്നു.കുള​ന​ട പി.എച്ച്.സിയിലെ ഡോ. സേതുലക്ഷ്മി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസെടുത്തു.എയ്ഡ്‌സ് രോഗം എന്ത്,എങ്ങനെയുണ്ടാകുന്നു,പകരുന്ന വിധം,പ്രതിരോധ മാർഗങ്ങൾ എന്നിവയെപ്പറ്റി പ്രതിപാദിച്ചു.എയ്ഡ്‌സ് എന്ന മഹാരോഗത്തെ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കുവാൻ പൊതു സമൂഹത്തെ ബോധവൽക്കരിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു.ഹെൽത്ത് ഇൻസ്പക്ടർമാരാ​യ കെ.വി.സന്തോ​ഷ്, ശ്രീദേ​വി എസ്.ആശാ വർക്കർമാരായ സുനിത,പുഷ്പ,ഹെഡ്മാസ്റ്റർ സുദർശനൻ പിള്ള,അദ്ധ്യാപകരായ രാജി മോൾ എന്നിവർ പ്രസംഗിച്ചു.