പത്തനംതിട്ട- ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്രിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എൻ.മധുസൂദനൻ, അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എൻ.സത്യാനന്ദപ്പണിക്കർ, പി.ജി.ഒാമനക്കുട്ടൻ, സുരേഷ് അതുമ്പുംകുളം, വി.കെ.ഒാമന എന്നിവർ പ്രസംഗിച്ചു.