മല്ലപ്പള്ളി ഈസ്റ്റ്: മുൻ വോളിബോൾ താരവും, കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട.ഉദ്യോഗസ്ഥനുമായ വാഴോലിമണ്ണിൽ ബാബു ഇട്ടി (67) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. ഭാര്യ: ശോശാമ്മ ബാബു(മുൻ നഴ്‌സിംഗ് ട്യൂട്ടർ ജി.എം.എം ആശുപത്രി മല്ലപ്പള്ളി) ഇലന്തൂർ മുരുപ്പേൽ കുടുംബാംഗമാണ്. മക്കൾ: ലിന്റോ (ഖത്തർ), ലിജിൻ (സ്റ്റാഫ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്). മരുമകൾ: ലിബിനു വടക്കേമുണ്ടപ്ലാക്കൽ ചെങ്ങരൂർ (നേഴ്‌സ് ബിലീവേഴ്‌സ് ഹോസ്പിറ്റൽ തിരുവല്ല).