പന്തളം: പന്തളം 33 കെ.വി.സബ് സ്റ്റേഷൻ ഇന്ന് രാവിലെ 11ന് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.കേന്ദ്ര ഊർജ്ജ വകുപ്പിന്റെ നഗര പ്രദേശങ്ങളിലെ വൈദ്യുതി വിതരണ ശൃംഖല ശാക്തീകരണത്തിനുള്ള കർമ്മ പദ്ധതിയായ ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമി(ഐ.പി.സി.എസ്)ൽ ഉൾപ്പെടുത്തി 5.16 കോടി രൂപ ചെലവഴിച്ചാണ് സബ് സ്റ്റേഷൻ നിർമ്മിച്ചത്. 5എം.വി.എ ശേഷിയുള്ള രണ്ട് 33 കെ.വി. ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ച് ആറ് 11കെ.വി.ഫീഡറുകളിലൂടെ വൈദ്യുതി വിതരണം ചെയ്യും.15 കിലോമീറ്റർ ഹൈ ടെൻഷൻ,ലോടെൻഷൻ ഏരിയൽ ബഞ്ചിംഗ് കേബിളുകൾ (എ.ബി.സി) സ്ഥാപിക്കുന്നതോടെ വോൾട്ടേജിൽ 15ശതമാനം വർദ്ധനയുണ്ടാകും. പ്രസരണനഷ്ടം കുറയും,വൈദ്യുതി തകരാർ സംഭവിച്ചാൽ വേഗം പരിഹരിക്കാനും കഴി​യും. പന്തളം നഗരസഭ,പന്തളം തെക്കേക്കര, തുമ്പമൺ,കുളനട,പള്ളിക്കൽ,നൂറനാട് പഞ്ചായത്തുകളിലായി 40,000ൽ അധികം ഉപയോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.