കോന്നി : പ്രമാടത്ത് തെരുവുനായ്ക്കൾ രണ്ട് ആടുകളെ കടിച്ചുകൊന്നു. പൂങ്കാവ് ഇടത്തുരുത്ത് വാഴവിളയിൽ കേശവകുറുപ്പിന്റെ വീട്ടിലെ ആടുകളെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് പത്തോളം വരുന്ന നായ്ക്കൾ കൊന്നത്. മറ്റൊരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പഞ്ചായത്തിൽ നിന്ന്നൽകിയ ആടുകളാണിവ.