ചെന്നീർക്കര: പഞ്ചായത്തിൽ നിന്നും 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ /വിധവാ പെൻഷൻ ലഭിക്കുന്ന 60 വയസ് തികയാത്ത ഗുണഭോക്താക്കൾ, വിവാഹം /പുനർ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ /വില്ലേജ് ഓഫീസറിൽ കുറയാതെയുള്ള റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രം മാസം 31നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ തീയതിയ്ക്കകം സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ തടഞ്ഞു വയ്ക്കുന്നതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.