ചെങ്ങന്നൂർ: പ്രളയ നഷ്ടപരിഹാരം നൽകാത്ത സർക്കാർ നിലപാടിനെതിരെ ബി.ജെ.പി ചെങ്ങന്നൂരിൽ പ്രക്ഷോഭം ആരംഭിക്കും. 11ന് താലൂക്കാഫീസിലേയ്ക്ക് ബഹുജനമാർച്ച് നടത്തും.തുടർന്ന് ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും. നിയോജക മണ്ഡലം ഓഫീസിൽ കൂടിയ യോഗം ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു.പി.കെ.വാസുദേവൻ,കെ.ജി.കർത്ത, ജി.ജയദേവ്,ശ്യാമളകൃഷ്ണകുമാർ,പ്രമോദ് കാരയ്ക്കാട്,എം.എ.ഹരികുമാർ,സജി കുരുവിള,സതീഷ് ചെറുവല്ലൂർ എന്നിവർ പ്രസംഗിച്ചു.