ഏഴംകുളം : വിനോദത്തോടൊപ്പം വിജ്ഞാനവും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്നതോടൊപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിനുള്ള ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിനുവേണ്ടിയും ജില്ലാ പഞ്ചായത്ത് ഏഴംകുളം പഞ്ചായത്ത് ഒൻപതാം വാർഡിൽ പുതുതായി നിർമ്മിച്ച കടിക 22-ാം അംഗൻവാടിയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച രണ്ട് നിലകളുള്ള അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി നിർവഹിച്ചു. ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി.ലത അദ്ധ്യക്ഷയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിയൻ തോമസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.മോഹനൻനായർ പഞ്ചായത്തംഗങ്ങളായ ഓലിക്കുളങ്ങര സുരേന്ദ്രൻ,വിജു രാധാകൃഷ്ണൻ,സുജാത, അഡ്വ.താജുദ്ദീൻ, മുളയ്ക്കൽ വിശ്വനാഥൻനായർ, ജോബോയ് ജോസഫ്, ലേഖാകുമാരി,ഷീജ,ആസൂത്രണസമിതി അംഗങ്ങളായ എൻ.മുരളീധരൻ,എസ്.സി ബോസ്,ഐ.സി.ഡി.എസ് സൂപ്രവൈസർ രജിത,കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്‌സൺ ലളിതമ്മാൾ, അരുൺകുമാർ,ശാന്തകുമാരി എന്നിവർ സംസാരിച്ചു.