പന്തളം: കുളനട പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ ഗ്രാമം ദത്തെടുത്തു. ആവശ്യമായ സേവന പ്രവർത്തനങ്ങളും, ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നതിന്റെ ഭാഗമായി മാന്തുക ഒന്നാം വാർഡിലെ ആലവട്ടകുറ്റി എന്ന പ്രദേശത്തെ ദത്തെടുക്കുകയും അവിടെ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് മുന്നോടിയായി സർവേ ആരംഭിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റും വാർഡ് മെമ്പറുമായ കെ.ആർ.ജയചന്ദ്രൻ,പ്രിൻസിപ്പൽ ഡോ.ചന്ദ്രകുമാർ എൻ.എസ്.എസ്.കോർഡിനേറ്റർ ബിന്ദു ടീച്ചർ,അദ്ധ്യാപകരായ ടൈറ്റസ്,ലതിക,ജെയിംസ്,ഗ്രാമ മുഖ്യൻ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.