കോഴഞ്ചേരി: യുണൈറ്റഡ് റിലിജ്യസ് ഇൻഷ്യേറ്റീവ് ക്രിസ്മസ് സംഗീത പരിപാടി എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് കുമ്പനാട് മാരാമൺ കൺവെൻഷൻ ധർമ്മഗിരി മന്ദിരത്തിൽ നടക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. സി.എസ്.എെ മുൻ ബിഷപ്പ് തോമസ് സാമുവേൽ ക്രിസ്മസ് സന്ദേശം നൽകും. ധർമ്മഗിരി മന്ദിരം ഡയറക്ടർ റവ. ഏബ്രഹാം സഖറിയ അദ്ധ്യക്ഷത വഹിക്കുമെന്ന് പബ്ളിസിസി കൺവീനർ റോയി വർഗീസ് അറിയിച്ചു.