04-bch
അന്താരാഷ്ട്ര ഭിന്നശേഷി ജന്മദിനം ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ ആചരിച്ചപ്പോൾ

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സാമുവൽ ചിത്ത്‌രഞ്ജൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പി.എം.ആർ വിഭാഗം മേധാവി ഡോ. ബിനു സി.ജോൺ മുഖ്യപ്രഭാഷണം നടത്തി.ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ.മോഹൻ വർഗീസ്,മെഡിക്കൽ സൂപ്രണ്ട് ഡോ.ഗിരിജാ മോഹൻ,ഫിസിയാട്രിസ്റ്റുകളായ ഡോ.റോഷിൻ എം.വർ​ക്കി,ഡോ.തോമസ് മാത്യു,റവ.ഫാ.തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.
ചികിത്സാ ​ പുനരധിവാസ പ്രവർത്തനങ്ങളിലൂടെ അസുഖം ഭേദമായവരും ആരോഗ്യം മെച്ചപ്പെട്ടവരുമായ രോഗികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത് ശ്രദ്ധേയമായി.ആഘോഷപരിപാടികളുടെ ഭാഗമായി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സ്‌കിറ്റ് അവതരിപ്പിക്കുകയും പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും ചെയ്തു.